• ഓരോന്നിനും ബിസ്മി

    Bismillah - Bismi chollal
    ഓരോന്നിനും ബിസ്മി
    ************
    ‎حَدَّثَنِي سُلَيْمَانُ بْنُ أَحْمَدَ قَالَ: ثنا مُوسَى بْنُ عِيسَى بْنِ الْمُنْذِرِ، ثنا أَبِي، ثنا بَقِيَّةُ قَالَ: حَدَّثَنِي ثَوْرُ بْنُ يَزِيدَ، عَنْ خَالِدِ بْنِ مَعْدَانَ قَالَ: «كَانَ إِبْرَاهِيمُ خَلِيلُ اللهِ عَلَيْهِ السَّلَامُ إِذَا أَتَى بِقِطْفٍ مِنَ الْعِنَبِ أَكَلَ حَبَّةً حَبَّةً وَذَكَرَ اسْمَ اللهِ تَعَالَى عَلَى كُلِّ حَبَّةٍ»

    ‎[أبو نعيم الأصبهاني ,حلية الأولياء وطبقات الأصفياء ,5/211]
    ***********
    ഖാലിദ് ബ്നു മഅദാൻ (റ) എന്നവർ പറഞ്ഞു : അല്ലാഹുവിൻറെ ഖലീലായ ഇബ്രാഹിം നബി അലൈഹിസ്സലാം അവിടുത്തേക്ക് ഭക്ഷിക്കാനായി മുന്തിരിക്കുല കൊണ്ടുവരപ്പെട്ടാൽ അതിൽ നിന്ന് ഓരോ മുന്തിരികൾ വെവ്വേറെ എടുത്ത് ഭക്ഷിക്കുകയും ഓരോന്നും ഭക്ഷിക്കുമ്പോൾ അല്ലാഹുവിൻറെ നാമം ഉച്ചരിക്കുകയും ചെയ്യുമായിരുന്നു. (ഓരോന്ന് ഭക്ഷിക്കുമ്പോഴും പ്രത്യേകം പ്രത്യേകം ബിസ്മി ചൊല്ലുമായിരുന്നു)

    * ഭക്ഷണം കഴിക്കുന്നതിന്റെ തുടക്കത്തിൽ ഒരു തവണയാണ് ബിസ്മി ചൊല്ലേണ്ടത്. എന്നാൽ അല്ലാഹുവിന്റെ വിശുദ്ധനാമം ഉച്ചരിക്കുക എന്ന സൽകർമ്മം പരമാവധി വർധിപ്പിക്കാനാണ് അവിടുന്ന് ഇങ്ങനെ ചെയ്തിരുന്നത്.
    * സൽക്കർമ്മങ്ങളോടും നല്ല ശീലങ്ങളോടും നമുക്കുള്ള താൽപര്യവും അത്യാർത്തിയും അനുസരിച്ച് അവകൾ നമ്മുടെ സ്വഭാവങ്ങളായും ശീലങ്ങളായും മാറും.
    **********
  • 0 Comments:

    Post a Comment

    Comments

    Hello! We’re Fenix Creative Photo Studio