• മരണത്തിന്റെ അനുഭവം

    മരണത്തിന്റെ അനുഭവം

    ﻭَﺭُﻭِﻱَ ﻋَﻦْ ﻋَﺒْﺪِ اﻟﻠَّﻪِ ﺑْﻦِ ﻋَﻤْﺮِﻭ ﺑْﻦِ اﻟْﻌَﺎﺹِ , ﺃَﻧَّﻪُ ﻗَﺎﻝَ: ﻛَﺎﻥَ ﺃَﺑِﻲ ﻛَﺜِﻴﺮًا ﻣَﺎ ﻳَﻘُﻮﻝُ: ﺇِﻧِّﻲ ﻷََﻋْﺠَﺐُ ﻣِﻦَ اﻟﺮَّﺟُﻞِ اﻟَّﺬِﻱ ﻳَﻨْﺰِﻝُ ﺑِﻪِ اﻟْﻤَﻮْﺕُ ﻭَﻣَﻌَﻪُ ﻋَﻘْﻠُﻪُ ﻭَﻟِﺴَﺎﻧُﻪُ، ﻓَﻜَﻴْﻒَ ﻻَ ﻳَﺼِﻔُﻪُ، ﻗَﺎﻝَ، ﺛُﻢَّ ﻧَﺰَﻝَ ﺑِﻪِ اﻟْﻤَﻮْﺕُ ﻭَﻣَﻌَﻪُ ﻋَﻘْﻠُﻪُ ﻭَﻟِﺴَﺎﻧُﻪُ، ﻓَﻘُﻠْﺖُ ﻳَﺎ ﺃَﺑَﺖِ، ﻗَﺪْ ﻛُﻨْﺖَ ﺗَﻘُﻮﻝُ: ﺇِﻧِّﻲ ﻷََﻋْﺠَﺐُ ﻣِﻦْ ﺭَﺟُﻞٍ ﻳَﻨْﺰِﻝُ ﺑِﻪِ اﻟْﻤَﻮْﺕُ ﻭَﻣَﻌَﻪُ ﻋَﻘْﻠُﻪُ ﻭَﻟِﺴَﺎﻧُﻪُ ﻛَﻴْﻒَ ﻻَ ﻳَﺼِﻔُﻪُ، ﻓَﻘَﺎﻝَ: ﻳَﺎ ﺑُﻨَﻲَّ اﻟْﻤَﻮْﺕُ ﺃَﻋْﻈَﻢُ ﻣِﻦْ ﺃَﻥْ ﻳُﻮﺻَﻒَ، ﻭَﻟَﻜِﻦْ ﺳَﺄَﺻِﻒُ ﻟَﻚَ ﻣِﻨْﻪُ ﺷَﻴْﺌًﺎ، ﻭَاﻟﻠَّﻪِ ﻛَﺄَﻥَّ ﻋَﻠَﻰ ﻛَﺘِﻔَﻲَّ ﺟَﺒَﻞَ
    ﺭَﺿْﻮَﻯ، ﻭَﻛَﺄَﻥَّ ﺭُﻭﺣِﻲ ﺗَﺨْﺮُﺝُ ﻣِﻦْ ﺛُﻘْﺐِ ﺇِﺑْﺮَﺓٍ، ﻭَﻛَﺄَﻥَّ ﻓِﻲ ﺟَﻮْﻓِﻲ ﺷَﻮْﻛَﺔَ ﻋَﻮْﺳَﺞٍ، ﻭَﻛَﺄَﻥَّ اﻟﺴَّﻤَﺎءَ ﺃُﻃْﺒِﻘَﺖْ ﻋَﻠَﻰ اﻷَْﺭْﺽِ، ﻭَﺃَﻧَﺎ ﺑَﻴْﻨَﻬُﻤَﺎ، ﺛُﻢَّ ﻗَﺎﻝَ: ﻳَﺎ ﺑُﻨَﻲَّ ﺇِﻥَّ ﺣَﺎﻟِﻲ ﻗَﺪْ ﺗَﺤَﻮَّﻝَ ﺇِﻟَﻰ ﺛَﻼَﺛَﺔِ ﺃَﻧْﻮَاﻉٍ، ﻓَﻜُﻨْﺖُ ﻓِﻲ ﺃَﻭَّﻝِ اﻷَْﻣْﺮِ ﺃَﺣْﺮَﺹَ اﻟﻨَّﺎﺱِ ﻋَﻠَﻰ ﻗَﺘْﻞِ ﻣُﺤَﻤَّﺪٍ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﻴَﺎ ﻭَﻳْﻠَﺘَﺎﻩُ ﻟَﻮْ ﻣُﺖُّ ﻓِﻲ ﺫَﻟِﻚَ اﻟْﻮَﻗْﺖِ، ﺛُﻢَّ ﻫَﺪَاﻧِﻲ اﻟﻠَّﻪُ ﺗَﻌَﺎﻟَﻰ ﻟِﻹِْﺳْﻼَﻡِ، ﻭَﻛَﺎﻥَ ﻣُﺤَﻤَّﺪٌ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺃَﺣَﺐَّ اﻟﻨَّﺎﺱِ ﺇِﻟَﻲَّ، ﻭَﻭَﻻَّﻧِﻲ ﻋَﻠَﻰ اﻟﺴَّﺮَاﻳَﺎ، ﻓَﻴَﺎ ﻟَﻴْﺘَﻨِﻲ ﻣِﺖُّ ﻓِﻲ ﺫَﻟِﻚَ اﻟْﻮَﻗْﺖِ ﻷَِﻧَﺎﻝَ ﺩُﻋَﺎءَ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻭَﺻَﻼَﺗَﻪُ ﻋَﻠَﻲَّ، ﺛُﻢَّ اﺷْﺘَﻐَﻠْﻨَﺎ ﺑَﻌْﺪَﻩُ ﻓِﻲ ﺃَﻣْﺮِ اﻟﺪُّﻧْﻴَﺎ، ﻓَﻼَ ﺃَﺩْﺭِﻱ ﻛَﻴْﻒَ ﻳَﻜُﻮﻥُ ﺣَﺎﻟِﻲ ﻋِﻨْﺪَ اﻟﻠَّﻪِ ﺗَﻌَﺎﻟَﻰ، ﻓَﻠَﻢْ ﺃَﻗُﻢْ ﻋِﻨْﺪَﻩُ ﺣَﺘَّﻰ ﻣَﺎﺕَ ﺭَﺣِﻤَﻪُ اﻟﻠَّﻪُ.
    (تنبيه الغافلين:39 )



    അബ്ദുല്ലാഹിബ്നു അംറുബ്നുൽആസ്(റ) പറയുന്നു: എന്റെ പിതാവ് ഇടക്കിടെ പറയുമായിരുന്നു: "മരിക്കുന്ന ആളുകൾക്ക് ബുദ്ധിയും നാവും ഉണ്ടായിട്ട് മരണത്തിന്റെ അനുഭവം വിവരിച്ചു തരാത്തത് എന്തുകൊണ്ടാണെന്ന് ഞാൻ അത്ഭുതപ്പെടുന്നു' അങ്ങനെ പിതാവിന്റെ മരണ സമയത്ത് ഞാൻ ചോദിച്ചു :ബുദ്ധിയും നാവും ഉള്ളവർ മരണത്തെ കുറിച്ച് വിവരിച്ചു തരാത്തത് എന്താണെന്ന് നിങ്ങൾ അൽഭുതപ്പെടാറില്ലേ? മറുപടി : മരണം ഒരിക്കലും വിശദീകരിക്കാനാവില്ല എങ്കിലും ചെറിയ ഒരു ഭാഗം ഞാൻ വിശദീകരിക്കാം: അല്ലാഹു തന്നെ സത്യം   എന്റെ ഇരു ചുമലുകളിലും പർവ്വതം ഉള്ളതുപോലെ ! എന്റെ റൂഹ് സൂചി ദ്വാരത്തിലൂടെ പുറത്തെടുക്കുന്നത് പോലെ ! ,വയർ നിറയെ മുള്ളുകൾ നിറഞ്ഞതുപോലെ, ആകാശം ഭൂമിയെ പൊതിയുകയും ഞാൻ അതിനിടയിൽ അകപ്പെടുകയും ചെയ്തതുപോലെ, ശേഷം  ഉപ്പ പറഞ്ഞു : എന്റെ ജീവിതത്തിൽ മൂന്ന് അവസ്ഥകളാണുണ്ടായത്ത്
    1- ഞാൻ ആദ്യകാലത്ത് മുഹമ്മദ് നബിﷺയെ വധിക്കാൻ ആഗ്രഹം വച്ചിരുന്നു ആ സമയത്ത് ഞാൻ മരിച്ചിരുന്നെങ്കിൽ എന്റെ നഷ്ടം തന്നെ!

    2- ഞാൻ മുസ്ലിമായ ശേഷം എനിക്കേറ്റവും പ്രിയം നബിﷺയോടായിരുന്നു. യുദ്ധങ്ങളുടെ ചുമതല വരെ എന്നെ ഏൽപ്പിച്ചു ആ സമയത്ത് ഞാൻ മരിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു .കാരണം നബിﷺയുടെ നിസ്കാരവും ദുആയും എനിക്ക് ലഭിക്കുമായിരുന്നല്ലോ!

    3- നബിﷺയുടെ കാലശേഷം ഞാൻ ഭൗതികജീവിതത്തിൽ മുഴുകി . അല്ലാഹുവിങ്കൽ എന്റെ അവസ്ഥ എന്താകുമെന്ന് എനിക്കറിയില്ല.(തൻബീഹുൽഗാഫിലീൻ)

  • 0 Comments:

    Post a Comment

    Comments

    Hello! We’re Fenix Creative Photo Studio