• പരീദ് ഔലിയയും ചക്കര കഞ്ഞിയും....

    പരീദ് ഔലിയയും
    ചക്കര കഞ്ഞിയും....
    .............................................
    മലയാള മാസത്തിലെ മകരം ഒന്ന്.
    ചരിത്രം ഉറങ്ങുന്ന കാഞ്ഞിര മുറ്റം ഉറൂസ്  ദിവസം അന്നാണ്.
    സുൽത്താനുൽ ഹിന്ദ് അജ്മീർ ഖാജാ (ഖ:സി)തങ്ങളുടെ ആത്മീയ സരണിയായ ചിശ്ത്തി സിൽസിലയിലെ ഉന്നതനായ വലിയ്യാണ് ശെയ്ഖ് പരീദ് ഔലിയ (ഖ:സി).....
    ജനനം കേരളത്തിലല്ലങ്കിലും തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചിലവഴിച്ചത് മലയാള കരയിലാണ്.
    മഹാനുഭാവൻ ഇബാദത്തിലായി ചിലവഴിച്ച ഏഴോളം സ്ഥലങ്ങൾ ചരിത്രം പരിശോധിച്ചാൽ കാണാവുന്നതാണ്.
    അതിൽ ഒരു സ്ഥലമാണ് എറണാകുളം ജില്ലയിലെ കാഞ്ഞിര മുറ്റം.
    മകരം ഒന്നിന് ഇവിടെ നടക്കുന്ന ഉറൂസ് ചരിത്ര പ്രസിദ്ധവും നൂറ്റാണ്ടുകൾ പഴക്കമുള്ളതുമാണ്.
    ജാതിമത വ്യത്യാസമില്ലാതെ പതിനായിരങ്ങളാണ് ഉറൂസിൽ പങ്കെടുക്കാൻ കാഞ്ഞിരമുറ്റത്ത്‌ എത്തിച്ചേരുക.
    കേരളത്തിന്റെ മുക്ക് മൂലകളിൽ പൂർവ്വ കാലം മുതലേ കാഞ്ഞിരമുറ്റം ഉറൂസ് നടന്നുവരുന്നുണ്ട്.
    ചക്കര കഞ്ഞിയാണ് ഇതിന്നായി ഉണ്ടാക്കപ്പെടുന്ന പ്രധാനവിഭവം.

    പരീദ് ഔലിയായുട പേരിന്നുകൂടെ ഗഞ്ച് ഷെക്കെർ (ശർക്കര കുടം)എന്ന് കൂടിയുണ്ട്.
    ആ പേര് വരാനുള്ള കാരണം ചരിത്രങ്ങളിൽവ്യ ക്തമായി വിവരിക്കുന്നുണ്ട്.
    പരീദ് ഔലിയ കുട്ടിയായിരുന്ന കാലത്ത് നിസ്കരിക്കാനായി ഉമ്മ"ഉപദേശിച്ചപ്പോൾ  നിസ്കരിച്ചാൽ  ചക്കര കിട്ടുമോ എന്ന്
    കുട്ടി ഉമ്മയോട് തിരിച്ചു ചോദിച്ചു.
    കിട്ടുമെന്നുള്ള മറുപടി കേട്ടയുടൻ
    കുട്ടി വുളൂ ഉണ്ടാക്കാനായി പുറത്തേക്ക്പോയി.
    ഈ ചേൻസിൽ ഉമ്മ "നിസ്കാര പായക്കടിയിൽ ചക്കര ഒളിപ്പിച്ചുവെച്ചു.
    ചക്കരക്ക് വേണ്ടി നിസ്കരിച്ചിരുന്ന കുട്ടി നിസ്കാരം കഴിഞ്ഞു പായ പൊക്കിയാൽ ചക്കര കിട്ടും.
    ചക്കരക്കുള്ള നിസ്കാരം കുറച്ചു ദിവസങ്ങൾ നീണ്ടു നിന്നു.
    ഒരു ദിവസം കുട്ടിയെ ഉമ്മ പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു.
    സാധാരണ വെക്കാറു ള്ളത്പോലെ പായക്കടിയിൽ ചക്കര വെച്ചില്ല.
    നിസ്കാരം കഴിഞ്ഞു നോക്കിയപ്പോൾ കുട്ടിക്ക് ചക്കര കിട്ടിയതുമില്ല.
    മകൻ നിസ്കാരം നിർത്തുമോ എന്ന് ഉമ്മ ഭയപ്പെട്ടു.
    പക്ഷെ അവിടെ സംഭവിച്ചത് മറിച്ചായിരുന്നു.
    എല്ലാ വക്തുകളിലും ഫർള് "നിസ്കാരത്തോ ടൊപ്പം സുന്നത്ത് കൂടി നിർവ്വഹിക്കാൻ തുടങ്ങി.
    കാരണം ചക്കരയെക്കാൾ മധുരമുള്ള ആത്മീയ ലഹരിയായി  കുട്ടിക്ക് നിസ്കാരം മാറികഴിഞ്ഞിരുന്നു.
    കുട്ടികാലത്ത് തന്നെ മധുര പ്രിയനായത് കൊണ്ടാണ് ഗഞ്ച് ശ ക്കെർ എന്ന് പേര് വരാൻ കാരണം.
    ഒരു കാലത്ത് പരീദ് ഔലിയായുടെ പേരിലുള്ള പാനീസ്(വൈവിളക്ക്)നാട്ടിൻ പുറങ്ങളിൽ സുലഭമായിരുന്നു.
    രാത്രി കാലങ്ങളിൽ വൈയാത്രക്കാർക്ക് ഇത് വളരെ ഉപകാരപ്രതമായിരുന്നു.
    ആധുനിക സൗകര്യങ്ങൾ വന്നപ്പോൾ അത്തരം വിളക്കുകൾ അപ്രത്യേക്ഷമായെങ്കിലും മഹാനുഭാവനോടുള്ള സ്നേഹാദരവ് ജന ഹൃദയങ്ങളിൽ നിന്ന് ഒട്ടും കുറഞ്ഞിട്ടില്ലാ എന്നതാണ് സത്യം.
    മകര മാസം ആസന്നമായി തുടങ്ങിയതോടെ പതിനായിരകണക്കിന്ന് മുസ്ലിം വിശ്വാസികളും ഹൈന്ദവ സഹോദരങ്ങളും വിശിഷ്യാ അയ്യപ്പ ഭക്തരും കാഞ്ഞിര മുറ്റത്തേക്ക് ഒഴികി കൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടു കൊണ്ടിരിക്കുന്നത്. മഹാനവർകളുടെ ജീവിത ചരിത്രവും കറാമത്തുകളും എഴുതുകയാണെങ്കിൽ ഒരു പരമ്പര തന്നെ തുടങ്ങേണ്ടിവരും.
    ബർക്കത്തിന്ന് വേണ്ടി സ്വല്പം കുറിച്ചു എന്നുമാത്രം.
    അല്ലാഹു ഖബൂൽ ചെയ്യട്ടെ...
    അവരോടൊപ്പം അല്ലാഹു നമ്മേയും നമുക്ക് വേണ്ട പെട്ടവരേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ ആമീൻ


    അൽഫാതിഹ ✋🏻
  • 0 Comments:

    Post a Comment

    Comments

    Hello! We’re Fenix Creative Photo Studio