• പക്ഷപാതമില്ലാതെ

    പക്ഷപാതമില്ലാതെ
    ‎حَدَّثَنَا أَبُو بَكْرٍ مُحَمَّدُ بْنُ جَعْفَرِ بْنِ الْهَيْثَمِ، ثنا أَحْمَدُ بْنُ الْخَلِيلِ الْبُرْجُلَانِيُّ، ثنا أَبُو النَّضْرِ، ثنا عَبْدُ الْعَزِيزِ بْنُ النُّعْمَانِ الْقُرَشِيُّ، ثنا يَزِيدُ بْنُ حَيَّانَ، عَنْ عَطَاءٍ الْخُرَاسَانِيِّ، عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " لَا يَجْتَمِعُ حُبُّ هَؤُلَاءِ الْأَرْبَعَةِ إِلَّا فِي قَلْبِ مُؤْمِنٍ: أَبُو بَكْرٍ، وَعُمَرُ، وَعُثْمَانُ، وَعَلِيٌّ «رَضِيَ اللهُ تَعَالَى عَنْهُمْ أَجْمَعِينَ»

    ‎[أبو نعيم الأصبهاني ,حلية الأولياء وطبقات الأصفياء ,5/203]
    ***********
    മഹാനായ അബൂഹുറൈറ (റ) തങ്ങൾ പറഞ്ഞതായി അത്വാഉൽ ഖുറാസാനി (റ) തങ്ങൾ ഉദ്ധരിക്കുന്നു : റസൂലുള്ളാഹി (സ്വ) തങ്ങൾ അരുൾ ചെയ്തിരിക്കുന്നു : "അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ) ഈ നാല് മഹാന്മാരോടുള്ള കളങ്കമില്ലാത്ത സ്നേഹം ഒരു വിശ്വാസിയുടെ മനസ്സിലല്ലാതെ ഒരുമിച്ചു കൂടുകയില്ല". (ഈ നാല് മഹാന്മാരെയും പക്ഷപാതമില്ലാതെ സ്നേഹിക്കുന്നവരാണ് യഥാർത്ഥ വിശ്വാസികൾ, ഇവരുടെ പേരിൽ പോലും പക്ഷവും വിഭാഗീയതയും സൃഷ്ടിച്ച് വിശ്വാസികൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവർ യഥാർത്ഥ വിശ്വാസികളല്ല)
    *****
    *അള്ളാഹു ആദരിച്ചവരെയും അവന്റെ ദീനിന്റെ നേതാക്കളെയും പണ്ഡിതന്മാരെയും അല്ലാഹുവിനോടുള്ള സ്നേഹം കൊണ്ട് സ്നേഹിക്കുകയും അവരോടുള്ള സ്നേഹത്തിൽ വിഭാഗീയത കാണിക്കാതിരിക്കുകയും ചെയ്യൽ ഒരു വിശ്വാസിയുടെ ലക്ഷണമാണ്
  • 0 Comments:

    Post a Comment

    Comments

    Hello! We’re Fenix Creative Photo Studio