• വീണുകിട്ടിയ വസ്തുക്കൾ - അടയാളം പറഞ്ഞാൽ കൊടുക്കണം

    വീണുകിട്ടിയ വസ്തുക്കൾ

     അടയാളം പറഞ്ഞാൽ കൊടുക്കണം
     1111 ഉബയ്യുബ്നു കഅ്ബ്(റ ) വിൽ നിന്ന്:
     100 ദിനാർ ഉള്ള ഒരു പണക്കിഴി എനിക്ക് വീണുകിട്ടി. ഞാൻ (അതുമായി) നബി(സ്വ )
     യുടെ അടുത്തുചെന്നു. നബി(സ്വ ) പറഞ്ഞു "നീ ഒരു വർഷം അതിനെ കുറിച്ച് പരസ്യപ്പെടുത്തുക".  അങ്ങനെ ഒരു വർഷം ഞാൻ പരസ്യം ചെയ്തു. പക്ഷേ, അത് അറിയുന്ന ആരെയും ഞാൻ കണ്ടില്ല.  ഞാൻ വീണ്ടും നബി(സ്വ )യുടെ അടുത്തു ചെന്നു( വിവരം പറഞ്ഞു).' ഒരുവർഷം കൂടി നീ പരസ്യപ്പെടുത്ത് എന്ന്  അവിടുന്ന് പറഞ്ഞു. ഞാൻ പരസ്യപ്പെടുത്തി. പക്ഷേ ആരെയും കണ്ടില്ല.മൂന്നാമതും ഞാൻ നബിയെ  സമീപിച്ചു (വിവരം പറഞ്ഞു ). അപ്പോൾ നബി(സ്വ )പറഞ്ഞു  :" നീ അതിന്റെ  സഞ്ചിയും എണ്ണവും കെട്ടിയ കയറും സൂക്ഷിക്കുക, ഉടമ വന്നാൽ (കൊടുക്കുക).ഇല്ലെങ്കിൽ നീ ഉപയോഗിച്ചു കൊള്ളുക.ഉപയോഗിച്ച ശേഷം ആൾ വന്നാലും കൊടുക്കണം ".അങ്ങനെ ഞാൻ അത് ഉപയോഗിച്ചു. ( ശുഅബ  പറയുന്നു:)
    പിന്നീട് മക്കയിൽ വെച്ചു ഞാനദ്ദേഹത്തെ2 കണ്ടുമുട്ടി. അപ്പോൾ അദ്ദേഹം പറഞ്ഞു:"മൂന്നു കൊല്ലമോ ഒരു കൊള്ളാമോ എന്ന് എനിക്കറിയില്ല. "
  • 0 Comments:

    Post a Comment

    Comments

    Hello! We’re Fenix Creative Photo Studio