• വിനയപരിശീലനം

    വിനയപരിശീലനം
    ‎حَدَّثَنَا أَبُو حَامِدِ بْنُ جَبَلَةَ، ثنا مُحَمَّدُ بْنُ إِسْحَاقَ، ثنا مُحَمَّدُ بْنُ الصَّبَّاحِ، ثنا الْوَلِيدُ بْنُ مُسْلِمٍ، عَنِ ابْنِ جَابِرٍ، قَالَ: أَقْبَلَ يَزِيدُ بْنُ عَبْدِ الْمَلِكِ بْنِ مَرْوَانَ إِلَى مَكْحُولٍ وَأَصْحَابِهِ، فَلَمَّا رَأَيْنَاهُ هَمَمْنَا بِالتَّوْسِعَةِ لَهُ، فَقَالَ مَكْحُولٌ: «مَكَانَكُمْ، دَعُوهُ يَجْلِسُ حَيْثُ أَدْرَكَ، يَتَعَلَّمِ التَّوَاضُعَ»

    ‎[أبو نعيم الأصبهاني ,حلية الأولياء وطبقات الأصفياء ,5/184]

    ഇബ്നു ജാബിർ (റ) പറയുന്നു: ഒരിക്കൽ മക്ഹൂൽ (റ) തങ്ങളും അവിടുത്തെ ശിഷ്യന്മാരും ഇരിക്കുന്ന സദസ്സിലേക്ക് രാജാവായിരുന്ന അബ്ദുൽ മലികുബ്നു മർവാന്റെ മകൻ യസീദ് കടന്നുവന്നു, അദ്ദേഹം കടന്നുവരുന്നത് കണ്ടപ്പോൾ സദസിൽ അയാൾക്ക് വേണ്ടി സൗകര്യം ചെയ്തുകൊടുക്കാൻ ഞങ്ങൾ തുനിഞ്ഞു. അപ്പോൾ മക്ഹൂൽ തങ്ങൾ പറഞ്ഞു : "നിങ്ങളൊക്കെ അവിടെത്തന്നെ ഇരുന്നോളൂ, അയാൾക്ക് സ്ഥലം കിട്ടിയേടത്ത് അയാൾ ഇരുന്നുകൊള്ളട്ടെ വിനയം പരിശീലിക്കുകയാണ് ഇപ്പോൾ അയാൾ ചെയ്യേണ്ടത്."
  • 0 Comments:

    Post a Comment

    Comments

    Hello! We’re Fenix Creative Photo Studio