• 👉തിരുകേശത്തിനുള്ള തിരക്ക്👈

    💐മീലാദ്സുഭാഷിതം💐6⃣5⃣7⃣
    👉തിരുകേശത്തിനുള്ള തിരക്ക്👈
    🔶🔷🔶🔷🔶🔷🔶🔷🔶
    وروى عبد المجيد بن جعفر عن أبيه أن خالد بن الوليد فقد قلنسوة له يوم اليرموك فطلبها حتى وجدها وقال: اعتمر رسول الله صلى الله عليه وسلم فحلق رأسه فابتدر الناس جوانب شعره فسبقتهم إلى ناصيته فجعلتها في هذه القلنسوة فلم أشهد قتالا وهي معي إلا رزقت النصر.
    رواه سعيد بن منصور.
    وقال أنس رضي الله تعالى عنه: إن رسول الله صلى الله عليه وسلم لما رمى جمرة العقبة نحر نسكه ثم ناول الحالق شقه الأيمن فحلقه فأعطاه أبا طلحة ثم ناوله شقه الأيسر فقال: اقسمه بين الناس.
    رواه الشيخان.
    وفي رواية لمسلم: «فلقد رأيته والحلاق يحلقه فطاف به أصحابه فما يريدون أن تقع شعرة إلا في يد رجل.

    (سبل الهدى والرشاد في سيرة خير العباد -ج-٢ ص- ١٦)

    🔶🔷🔶🔷🔶🔷🔶🔷🔶
    ഖാലിദുബ്നുൽ വലീദ് തങ്ങളുടെ തൊപ്പി യർമൂഖ് യുദ്ധത്തിനിടയിൽ നഷ്ടപ്പെട്ടു. മഹാനവർകൾ ആ തൊപ്പി തിരഞ്ഞ് കണ്ടു പിടിച്ച ശേഷം പറഞ്ഞു : റസൂലുല്ലാഹി ﷺ തങ്ങൾ ഉംറ നിർവഹിച്ച ശേഷം അവിടുത്തെ വിശുദ്ധ തലമുടി കളഞ്ഞപ്പോൾ ജനങ്ങളെല്ലാം അവിടുത്തെ വിശുദ്ധ കേശങ്ങൾലഭിക്കാൻ ചുറ്റിലും തിക്കിത്തിരക്കി. ആളുകളേക്കാളെല്ലാം മുൻകടന്ന് അവിടുത്തെ മൂർദ്ധാവിലെ വിശുദ്ധ കേശങ്ങൾﷺ  ഞാൻ നേടിയെടുത്തു. ആ തിരുകേശങ്ങളെ ഞാൻ ഈ തൊപ്പിക്കുള്ളിൽ തുന്നിപ്പിടിപ്പിച്ചു. പിന്നീട് ഈ തൊപ്പിയുമായി ഞാൻ പങ്കെടുത്ത യുദ്ധങ്ങളിലെല്ലാം എനിക്ക് അല്ലാഹുവിൽ നിന്ന് പ്രത്യേക സഹായം നൽകപ്പെട്ടിട്ടുണ്ട്.

    അനസ് തങ്ങൾ പറയുന്നു : റസൂലുല്ലാഹി ﷺ തങ്ങൾ ഹജ്ജിൻറെ ഭാഗമായുള്ള കല്ലേറ് പൂർത്തിയാക്കിയ ശേഷം ബലിയറുക്കുകയും അതിന് ശേഷം തലമുടി കളയുന്ന ആൾക്ക് അവിടുത്തെ തലയുടെ വലത് ഭാഗം കാണിച്ചു കൊടുക്കുകയും ചെയ്തു. വലതുഭാഗത്തെ മുടി അബൂ ത്വൽഹതുൽ അൻസ്വാരിക്ക് കൊടുത്തു. പിന്നീട് ഇടത് ഭാഗത്തെ മുടി കളയിച്ചിട്ട് പറഞ്ഞു : "അത് ജനങ്ങൾക്കിടയിൽ വിതരണം നടത്തുക"

    ഇമാം മുസ്ലിമിൻറെ ഒരു നിവേദനത്തിൽ അനസ് തങ്ങൾ പറയുന്നതായി കാണാം : മുടി കളയുന്നയാൾ തങ്ങളുടെ മുടി കളയുമ്പോൾ സ്വഹാബികൾ തിരുനബിയുടെ ചുറ്റും ചലിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞിരുന്നു. തിരുശിരസ്സിൽ നിന്ന് താഴേക്ക് വരുന്ന ഏതൊരു തിരുകേശവും ആരെങ്കിലും ഒരാളുടെ കയ്യിലേക്കല്ലാതെ നിലത്ത് വീണ് പോകരുത് എന്ന നിർബന്ധമായിരുന്നു സ്വഹാബത്തിനുണ്ടായിരുന്നത്.

    ♦♦♦♦♦♦♦♦♦♦
    👍🌹സുഭാഷിതം പുസ്തകത്തിൻറെ രണ്ടാം ഭാഗം പുറത്തിറങ്ങിയിട്ടുണ്ട്. ആവശ്യമുള്ളവർ 9744022291എന്ന നമ്പറിൽ ബന്ധപ്പെടുക.
    💐💐💐💐💐💐💐💐💐💐
    സുഭാഷിതം 657 / 9 - 12 - 2017

    ✍അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി
    8893700800, 8589921313
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
       ❇ ISLAMIC MEDIA MISSION ❇

    സുഭാഷിതം അതിൻറെ രചയിതാവായ അബ്ദുൽ മജീദ് അഹ്സനി എല്ലാ ദിവസവും നേരിട്ട് പോസ്റ്റ് ചെയ്യുന്ന 'സുഭാഷിതം' ഗ്രൂപിൽ ചേരാൻ താത്പര്യമുള്ളവർ 👇👇താഴെ ലിങ്കിൽ ക്ലിക്കുക 
  • 0 Comments:

    Post a Comment

    Comments

    Hello! We’re Fenix Creative Photo Studio